പയ്യോളി: സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പിണറായി രാജി വെക്കണം എന്നാവശ്യപെട്ട് പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും തുടർന്ന് ബസ്റ്റാൻഡിൽ വെച്ച് മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.

പരിപാടിക്ക് ഇ കെ ശീതൾ രാജ്, നിധിൻ പൂഴിയിൽ, അക്ഷയ് ബാബു, സനൂപ് കോമത്ത്, ഹരിരാജ് മഠത്തിൽ, രഞ്ജിത്ത് ലാൽ, പി കെ സൈഫുദീൻ, ഷനിൽ ഇരിങ്ങൽ, എസ് ഡി സുദേവ്, ജിതിൻ മഠത്തിൽ, വിപിൻ വേലായുധൻ, ശ്രീജിത്ത് കുട്ടൻവള്ളി, ആദിത്യൻ കിഴുർ, രതീഷ് കിഴുർ തുടങ്ങിയവർ നേതൃത്വം നൽകി.

Discussion about this post