പയ്യോളി: മയക്കുമരുന്ന് വിപണന ശൃംഖലയിലെ ഒരാൾ കൂടി പിടിയിലായി. മണിയൂർ പാലയാട് നട ചെല്ലട്ട് പൊയിൽ കുഞ്ഞി പറമ്പത്ത് അജ്നാസ് ആണ് മാരക മയക്കുമരുന്ന് എം ഡി എം എ യുമായി ഇന്ന് രാവിലെ എട്ടോടെ പിടിയിലായത്. ഇയാളിൽ നിന്നും .673 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

ഡാൻസാഫും പയ്യോളി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. വടകരയിൽ എ എം ഡി എം എയുമായി പിടിയിലായ ചോറോട് വരയന്റെ വളപ്പ് വി വി ഹർഷാദ് നൽകിയ വിവരത്തെ തുടർന്നാണ് അജ്നാസിന്റെ കൈവശം എം ഡി എം എ ഉള്ളതായി അന്വേഷക സംഘത്തിന് മനസിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ,
പ്രതിയുടെ കൈവശം കാണപ്പെട്ട പേഴ്സിൽ സൂക്ഷിച്ച നിലയിലാണ് നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 0.673 ഗ്രാം എം ഡി എം എ കണ്ടെടുത്തത്.
ഡാൻസാഫ് എസ് ഐ മനോജ് രാമത്തിന്റെ നേതൃത്വത്തിൽ എ എസ് ഐ വി വി ഷാജി, ടി കെ ശോഭിത്ത്, എൻ എസ് അനൂപ്സൺ, വടകര ഡി വൈ എസ് പി സ്ക്വാഡ് അംഗങ്ങളായ ചിത്രദാസ്, ലിനീഷ് എന്നിവരും പയ്യോളി പോലീസുമാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.


































Discussion about this post