കോഴിക്കോട്: പാളയത്ത് 100 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയില്‍. ചക്കുംകടവ് സ്വദേശി രജീസാണ് അറസ്റ്റിലായത്.രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാളയത്തെ ലോഡ്ജില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്.

വിപണിയില്‍ 15 ലക്ഷത്തിലേറെ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളില്‍ ഒന്നാണിത്.



































Discussion about this post