
വടകര: രാസലഹരിയുമായി വടകരയിൽ യുവാവ് എക്സൈസിൻ്റെ പിടിയിലായി. പാക്കയിൽ കുട്ടിയാമിയിൽ കരകെട്ടിയവന്റെ വീട്ടിൽ ജിതിലിനെയാണ് (25) പിടികൂടിയത്. 1.526 ഗ്രാം എം ഡി എം എ ഇയാളിൽ നിന്ന് കണ്ടെടുത്തു.

എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാക്കയിൽ നിന്നും ഇയാളെ പിടികൂടുന്നത്. വടകര പാക്കയിൽ ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ ലഹരിമരുന്ന് വില്പന നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

നാട്ടുകാരുടെ സഹായത്തോടെയാണ് ലഹരി പിടികൂടിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി എം ശ്രീനിവാസന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ്, സി ഇ ഒമാരായ അനൂപ്, സുനീഷ്, ഷംസുദീൻ, ഷിജിൻ, സനു, ലിനീഷ് പങ്കെടുത്തു.

Discussion about this post