ലഖ്നൗ: മുഖാമുഖം കെട്ടിപ്പിടിച്ച് പെണ്‍സുഹൃത്തിനെ ചുംബിച്ച് സ്കൂട്ടര്‍ യാത്ര നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സ്കൂട്ടര്‍ ഓടിച്ച 23 കാരനായ വിക്കി ശര്‍മയാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്നു കൂടെയുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.ലഖ്നൗ നഗരത്തിലെ ഹസ്രത്ഗഞ്ച് മേഖലയിലായിരുന്നു സംഭവം. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് തിരക്കേറിയ റോഡിലൂടെ കെട്ടിപ്പിടിച്ച് ചുംബിച്ച് യാത്ര
ചെയ്യുന്ന വീഡിയോ സമൂഹ മാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.വീഡിയോയില്‍ ഒരാളുടെ മുഖം മാത്രമേ വ്യക്തമായിരുന്നുള്ളു. അതുകൊണ്ട് സ്കൂട്ടറില്‍ സഞ്ചരിച്ച രണ്ട് പേരും യുവതികളാണെന്ന തരത്തിലാണ് ആദ്യം പ്രചാരണമുണ്ടായിരുന്നത്. എന്നാല്‍ സ്കൂട്ടര്‍ ഓടിച്ചിരുന്നത് യുവാവാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. യുവാവിന്റെ സ്കൂട്ടര്‍ പിടിച്ചെടുക്കുകയും ചെയ്തു.
Discussion about this post