പട്ടാമ്പി : അയ്യപ്പൻ വിളക്കിനിടയിൽ സെനഗൽ ടീമിന്റെ വിജയത്തിനായി വെടി വഴിപാട് നടത്തി യുവാക്കൾ. പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരി ശ്രീ മുക്കാരത്തികാവ് അമ്പലത്തിലെ ദേശ വിളക്ക് മഹോത്സവത്തിനിടെയാണ് ടീം സെനഗലിന്റെ വിജയത്തിനായി യുവാക്കൾ വേദി വഴിപാട് നടത്തിയത്. ഞ്ഞങ്ങാട്ടരി സ്വദേശികളായ അലി, ഖാജ എന്നിവരാണ് വെടി
വഴിപാട് നടത്തിയത്. ദേശവിളക്കിനോട് അനുബന്ധിച്ച് അമ്പലത്തിൽ ആളുകൾ തങ്ങളുടെ വേണ്ടപ്പെട്ട ആളുകളുടെ പേരും നാളും പറഞ്ഞ് വഴിപാട് നടത്തുകയായിരുന്നു. ഇതിനിടെയാണ് രണ്ടാം മത്സരത്തിനായി സെനഗൽ ഇറങ്ങുമ്പോൾ അവരുടെ വിജയത്തിനായി 10 വെടി വഴിപാടുകൾ ആരാധകർ നടത്തിയത്. ടീം വിജയിക്കാൻ വേണ്ടിയാണ് ചെയ്തതെന്ന് ആരാധകർ പറയുന്നു. സംഭവം വലിയ കൗതുമായി മാറുകയും,
അത് മൈക്കിലൂടെ വിളിച്ച് അന്നൗൻസ് ചെയ്യുകയുമായിരുന്നു. ഇതുകൊണ്ടൊന്നും ടീം വിജയിക്കില്ല എന്നാണ് മറ്റു ടീമിന്റെ ആരാധകർ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ബ്രസീൽ ആരാധകൻ ഇന്നോവ കാർ ബെറ്റ് വച്ചതും പാലക്കാട് ജില്ലയിലാണ്. പല തരത്തിലുള്ള രസകരമായ വെല്ലുവിളകളാണ് ലോകകപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ അരങ്ങേറുന്നത്.
Discussion about this post