വടകര: ലിഫ്റ്റ് തകരാറിലാവുന്നത് വടകരയിൽ പതിവാകുന്നു. വടകര ചെറുശ്ശേരി റോഡിൽ ജി എം പി മാളിലാണ് ഇന്ന് യുവതി ലിഫ്റ്റിൽ കുടുങ്ങിയത്. രാവിലെ 11 ഓടെയാണ് സംഭവം.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടകര അഗ്നി രക്ഷസേന
ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി. ലിഫ്റ്റ് കീ ഉപയോഗിച്ച് സുരക്ഷിതമായി യുവതിയെ പുറത്തെത്തിക്കുകയായിരുന്നു.
അസി. സ്റ്റേഷൻ ഓഫീസർ വിജിത് കുമാറിന്റെ നേതൃത്വത്തിൽ വടകര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ ആർ ദീപക്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സുബൈർ റഷീദ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ പി ബിജു, ടി പി ഷിജു, പി എം സഹീർ, സാരംഗ്,
ഹോം ഗാർഡ് സത്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
നേരത്തേയും വടകരയിൽ നിരവധി സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഇരിങ്ങൽ സ്വദേശിയടക്കം 5 പേരാണ് ലിഫ്റ്റിൽ കുടുങ്ങിപ്പോയത്. അപ്പോഴും വടകരയിലെ അഗ്നി രക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post