കൊടുങ്ങല്ലൂർ : തൃശൂർ കൊടുങ്ങല്ലൂരിൽ അരിക്കിടയിൽ എം ഡി എം എ കടത്തിയ യുവാവ് പിടിയിലായി. വാഹനപരിശോധനയ്ക്കിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. എടവിലങ്ങ് കാര സ്വദേശി പാറാശ്ശേരി രമേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സി ഐ ഇ ആർ ബൈജുവിൻറെ നേതൃത്വത്തിലായിരുന്നു റോഡിൽ വാഹനപരിശോധന. ഇതിനിടയിൽ ഹെൽമറ്റ് ധരിക്കാതെ രമേഷ് ബൈക്കിലെത്തി.
പൊലീസ് ഇയാളെ തടഞ്ഞു. രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു. പൊലീസിന് തോന്നിയ സംശയമാണ് ബാഗ് പരിശോധിക്കാൻ കാരണം. അരിയടക്കമുള്ള സാധനങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നത്. ഇതിൽ എം ഡി എം എ ഒളിച്ചുകടത്തുകയായിരുന്നു. രമേഷ് ലഹരിക്ക് അടിമയാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
Discussion about this post