കൊല്ലം: കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശിയായ അഷ്ടമിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ തനിച്ചായ സമയത്താണ് അഷ്ടമി ആത്മഹത്യ ചെയ്തത്. വൈകീട്ട് വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അഷ്ടമിയുടെ ഫോണിലേക്ക് വന്ന കോളിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വീട്ടുക്കാർ ആരോപിക്കുന്നത്. ഇതേതുടര്‍ന്ന് ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അഭിഭാഷകയുടെ മരണം ആത്മഹത്യയെനന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post