ഇടുക്കി: തൊടുപുഴയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത യുവതിയുടെ തുടര്‍ചികിത്സയ്ക്കായി കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍. കാരിക്കോട്ട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റായ പാലക്കുഴ അര്‍ച്ചന ഭവനില്‍ ഡോ.മായാ രാജ്(38) ആണ് പിടിയിലായത്. ചികിത്സക്കെത്തിയ യുവതിയുടെ ഭര്‍ത്താവില്‍ നിന്നും 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.കൈക്കൂലിയായി 5000 രൂപയാണ് ഇവര്‍ യുവതിയോട് ആവശ്യപ്പെട്ടത്.
വഴിത്തല ഇരുട്ടുത്തോട് സ്വദേശിയായ യുവാവ് ഭാര്യയുടെ ചികിത്സക്കായാണ് മായാ രാജിന്റെ പാലക്കുഴിയിലുള്ള വീട്ടിലെത്തിയത്. അന്ന് ശസ്ത്രക്കിയയ്ക്കുള്ള ഫീസെന്ന പേരില്‍ 500 രൂപയും ഇവര്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് 19ന് ജില്ലാ ആശുപത്രിയില്‍ വെച്ച് ഗര്‍ഭപാത്രം നീക്കം ചെയ്തു. എന്നാല്‍ തുടര്‍ചികിത്സക്കായി കൂടുതല്‍ പണം ഇവര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം.കയ്യില്‍ ഇപ്പോള്‍ പണമില്ലെന്നും നാളെ എത്തിക്കാമെന്നും പറഞ്ഞ പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ ഡോക്ടുടെ വീട്ടിലെ
കണ്‍സല്‍ട്ടിംഗ് റൂമില്‍ വച്ച് വാങ്ങുമ്പോഴാണ് മായ പിടിയിലായത്. വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധനയും നടത്തി. വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസ്, സിഐമാരായ ഡിപ്‌സണ്‍ തോമസ്, മഹേഷ് പിള്ള, കെആര്‍ കിരണ്‍, ഉദ്യോഗസ്ഥരായ കെ ജി സഞ്ജയ്, സ്റ്റാന്‍ലി തോമസ്, ഷാജി കുമാര്‍, സനല്‍ ചക്രപാണി, കെ.എന്‍.സന്തോഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ മായ രാജിനെ നാളെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇവർ പലരിൽ നിന്നും മുമ്പ് ഇത്തരത്തിൽ കൈക്കൂലി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
Discussion about this post