പയ്യോളി: അന്താരാഷ്ട യോഗദിനാചരണത്തോടനുബന്ധിച്ച് അമൃത ഭാരതി വിദ്യാനികേതനിൽ യോഗ, സംഗീത ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് യോഗാസന പ്രദർശനം നടത്തി. പൂർവ്വ വിദ്യാർത്ഥിനി പഞ്ചമി സ്വരസാധന അവതരിപ്പിച്ചു. യോഗ, സംഗീത ദിനാചരണത്തിൻ്റെ പ്രസക്തിയെപ്പറ്റി വടക്കയിൽ ബാബു മാസ്റ്റർ പ്രഭാഷണം നടത്തി.

പരിപാടികൾക്ക് ടി സത്യൻ, വി വിനായകൻ, സുനില ടീച്ചർ, ലീന ടീച്ചർ നേതൃത്വം നൽകി.

Discussion about this post