സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസായവരാകണം. യോഗദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പ്രോഗ്രാം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോെടയാണ് നടത്തുന്നത്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും.
വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33.
ഫോൺ: 0471 2325101. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം.
വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും.
Discussion about this post