പയ്യോളി: സ്വധർമവേദി കേരളവും കൊളാവിപ്പാലം – അയനിക്കാട് സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷനും സംയുക്തമായി ‘യോഗ- ധ്യാന പരിശീലനം’ സംഘടിപ്പിച്ചു.
യോഗാചാര്യൻ ശശീന്ദ്രൻ തരിപ്പയിൽ ഉദ്ഘാടനം ചെയ്തു. കൊളാവിപ്പാലം രാജൻ അധ്യക്ഷത വഹിച്ചു. അറബിക് കോളേജ് പ്രിൻസിപ്പൽ കബീർ, വി പി രാജു,
ശ്രീജ ശശി, അജി നാദാപുരം, എം പി മോഹനൻ, കെ എൻ രത്നാകരൻ, സുബിഷപുതിയെടുത്ത് പ്രസംഗിച്ചു. പരിശീലനം 8 ന് സമാപിക്കും.
Discussion about this post