ന്യൂഡല്‍ഹി: ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല എന്നതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്നും സംഘപരിവാര്‍ ശക്തികളെ നേരിടാന്‍ സിപിഎം നേതൃത്വപരമായ പങ്കുവഹിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
രാജ്യത്ത് എന്താണ് ചെയ്യുന്നത് എന്ന് കോണ്‍ഗ്രസ് സ്വയം വിലയിരുത്തണം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ മതേതര പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ ജനം തിരസ്കരിച്ചു.
Discussion about this post