
നന്തി ബസാർ: വന്മുഖം – കടലൂർ ഗവ: ഹൈസ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും, പിരിയുന്ന ഹെഡ് മാസ്റ്റർ ജയരാജൻ നാമത്തിന് യാത്രയയപ്പും നൽകി. പി ടി എ യുടെ ആഭിമുഖ്യത്തിൽ

നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് അദ്ധ്യക്ഷനായി. ബാലൻ അമ്പാടി, സനൽ ,നൗഫൽ നന്തി, അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജയരാജന് മദർ പി ടി എ ചെയർപെഴ്സൺ ജാസിറ ഷരീക്ക് ഉപഹാരം നൽകി. പി ടി എ പ്രസിഡണ്ട് എം ടി അസ്ലം സ്വാഗതവും, നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.








































Discussion about this post