മുംബൈ: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ നടപടി. ജയരാജന് മൂന്നാഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ വിമാനകമ്പനിയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. എന്നാല്‍ യാത്രാ വിലക്കിനേക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചു.
Discussion about this post