യുപി: ശനിയാഴ്ച പുലര്‍ച്ചെ മഥുരയിലെ യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്കു പരിക്കേറ്റു. ഏഴു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്, ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഹര്‍ദോയില്‍നിന്നു നോയിഡയിലേക്കു മടങ്ങുകയായിരുന്നു സംഘം. പുലര്‍ച്ചെ അഞ്ചോടെ ഇവരുടെ കാര്‍ ഒരു അജ്ഞാത വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ അമിത വേഗത്തിലായിരുന്നു.
കാര്‍ യാത്രികര്‍ യുപിയിലെ ഹര്‍ദോയ് ജില്ലയില്‍നിന്നുള്ളവരാണെന്നും അവര്‍ ഇപ്പോള്‍ താമസിക്കുന്ന നോയിഡയിലേക്കു മടങ്ങുകയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് (റൂറല്‍) ശ്രീഷ് ചന്ദ്ര പറഞ്ഞു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മറ്റൊരു കുട്ടിയും ഒരു പുരുഷനും ആശുപത്രിയിലാണ്.
Discussion about this post