കോഴിക്കോട്: അനധികൃത നിര്‍മാണത്തിനെതിരെ പരാതിപ്പെട്ടതിന് മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് കൈയേറി അതിക്രമം നടത്തിയതായി പരാതി. കോഴിക്കോട് കല്ലായി സ്വദേശി യഹിയയുടെ വീടാണ് വെട്ടിപ്പൊളിച്ചത്. യഹിയയുടെ വീടിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിന്റെ ശുചിമുറി നിർമിച്ചപ്പോൾ അതിന്റെ എക്സ്ഹോസ്റ്റ് ഫാന്‍ യഹിയയുടെ വീടിന് അഭിമുഖമായാണ് സ്ഥാപിച്ചത്. ഇതിനെ ചോദ്യം ചെയ്തു യഹിയ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്നു കോർപറേഷൻ അധികൃതർ എത്തി പരിശോധന നടത്തിയിരുന്നു.
തുടർന്ന് ശുചിമുറി നിര്‍മിച്ചിരിക്കുന്നത് ചട്ടങ്ങൾ പാലിക്കാതെയാണെന്നു കണ്ടെത്തിയ കോര്പ്പറേഷന് ഇതു പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടു. ഇതോടെയാണ് യഹിയയും മസ്ജിദ് കമ്മിറ്റി അംഗങ്ങളും തമ്മിൽ പോര് രൂക്ഷമായത്. ഇതിനു പിന്നാലെ പിക്കാസ് അടക്കമുള്ള മാരകായുധങ്ങളുമായെത്തിയ ആക്രമി സംഘം വീട് വെട്ടിപ്പൊളിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പിക്കാസ് ഉപയോഗിച്ചു ടൈൽ പതിപ്പിച്ച വീടിന്റെ പടികള്‍ വെട്ടിപ്പൊളിച്ചു. ചുറ്റുമതിലും അടിച്ചു തകര്‍ത്തു. കൊല്ലുമെന്നും കൈയും കാലും വെട്ടുമെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നും യഹിയയും ഭാര്യയും മാധ്യമങ്ങളോടു പറഞ്ഞു. ഭാര്യ മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു അക്രമി സംഘം എത്തിയത്. തങ്ങള്‍ക്കെതിരെ വ്യാജപ്രചരണം നടത്തുകയാണെന്നും കുടുംബത്തെ ഒറ്റപ്പെടുത്തുന്നുവെന്നും യഹിയ പരാതിപ്പെട്ടു.
സംഭവത്തില്‍ മസ്ജിദ് നൂറാനിയ സെക്രട്ടറി ജംഷി ഉൾപ്പടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ആക്രമണത്തില്‍ പങ്കില്ലെന്നും ആക്രമികളെ അറിയില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റിയുടെ നിലപാട്.
Discussion about this post