തൃശ്ശൂർ: അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ അഞ്ചാമത് അങ്കണം ഷംസുദ്ദീൻ അനുസ്മരണവും പുരസ്കാരവിതരണവും നടന്നു. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണവും പുരസ്കാര സമർപ്പണവും രമേശ് ചെന്നിത്തല നിർവഹിച്ചു. അങ്കണം വിശിഷ്ട സാഹിതീസേവപുരസ്കാരം രമേശ് ചെന്നിത്തലയിൽ നിന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ ഏറ്റു വാങ്ങി.

തുടർന്ന് മറ്റു പുരസ്കാര ജേതാക്കളായ സതീഷ് ബാബു പയ്യന്നൂർ (ചെറുകഥ പുരസ്കാരം), കെ അശോക് കുമാർ (യാത്രാവിവരണ പുരസ്കാരം), വിമീഷ് മനിയൂർ (ബാലസാഹിത്യ പുരസ്കാരം), സി ആർ പുണ്യ, കൃഷ്ണനുണ്ണി ജോജി (വിദ്യാർത്ഥി പുരസ്കാരം – കോളേജ് തലം), ദേവിക കെ ദീപക്, സി ആർ ഗോകുൽ വിനായക് ( വിദ്യാർത്ഥി പുരസ്കാരം – സ്കൂൾതലം), കെ വരദേശ്വരി, വി സുകുമാരൻ, ഇ സമുതിക്കുട്ടി, എസ് ആർ സി നായർ (തൂലികാപുരസ്കാരജേതാക്കൾ) എന്നിവർക്കും പുരസ്‌കാരം സമ്മാനിച്ചു.

ചടങ്ങിൽ ഡോ. പി സരസ്വതി അധ്യക്ഷത വഹിച്ചു. എ സേതുമാധവൻ, ഷംസുദ്ദീൻ അനുസ്മര പ്രഭാഷണവും തൃശ്ശിവപ്പേരൂർ മോഹനചന്ദ്രൻ പുരസ്കാരാവലോകനവും നടത്തി.
മുതിർന്ന എഴുത്തുകാരായ പ്രൊഫ. കെ ലക്ഷ്മണൻ നായർ, സി ഉണ്ണികൃഷ്ണൻ, കെ കെ നായർ, പാവുണ്ണി കാരമുക്ക്, ടി വി നാരായണൻകുട്ടി, സൈനുദ്ദീൻ മുണ്ടക്കയം, ഉണ്ണികൃഷ്ണൻ പുലരി, ശശിധരൻ വൈക്കാട്ടിൽ എന്നിവരെ പി വി കൃഷ്ണൻ നായർ ആദരിച്ചു.

ഡോ. എം കൃഷ്ണൻ നമ്പൂതിരി, ഡോ. ശ്രീലതാ വർമ, എം വി വിനീത, സി എ കൃഷ്ണൻ പ്രസംഗിച്ചു. തുടർന്ന് യു കെ കുമാരൻ, മറ്റ് പുരസ്കാര ജേതാക്കൾ എന്നിവർ മറുപടി പ്രസംഗം നടത്തി.



































Discussion about this post