ലഖ്നോ: ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ഏറ്റവും കൂടുതൽ നീളമുള്ള മുടിയുള്ള വ്യക്തിയെന്ന റെക്കോഡ് സ്വന്തമാക്കി ഉത്തർപ്രദേശിൽ നിന്നുള്ള 46 വയസ്സുകാരി. ഏഴടി ഒമ്പതിഞ്ചാണ് സ്മിത ശ്രീവാസ്തവയുടെ മുടിയുടെ നീളം. 14 വയസുള്ളപ്പോൾ മുതലാണ് സ്മിതയുടെ മുടി വളർന്നു തുടങ്ങിയത്. 1980കളിലെ നീളം കൂടിയ മുടിയുള്ള നടിമാരായിരുന്നു സ്മിതയെ ആകർഷിച്ചത്. തുടർന്ന് അവരെ പോലെ സ്മിതയും മുടി വളർത്തി തുടങ്ങി.
”ഇന്ത്യൻ സംസ്കാരത്തിൽ ദേവതകൾക്ക് വളരെ നീളം കൂടിയ മുടി കാണാം. നമ്മുടെ സമൂഹത്തിൽ മുടി മുറിച്ചുകളയുന്നത് മോശമാണെന്നാണ് കരുതുന്നത്. അതിനാലാണ് സ്ത്രീകൾ മുടി വളർത്തുന്നത്.”-സ്മിത ഗ്വിന്നസ് വേൾഡ് റെക്കോർഡ് അധികൃതരോട് പറഞ്ഞു.
ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ സ്മിത തലമുടി കഴുകുകയുള്ളൂ. മുടിയുണക്കാൻ ഉണങ്ങിയ ടവലിൽ കെട്ടിവെക്കും. പിന്നീടാണ് മുടി പിന്നിയിടുക. ഒരു ബെഡിലോ കസേരയിലോ കയറി നിന്നാണ് മുടി ചീകുക. മുടിയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന്റെ വളർച്ചയുടെ രഹസ്യം പങ്കുവെക്കണമെന്നാണ് പലരും ആവശ്യപ്പെട്ടത്.
Discussion about this post