പയ്യോളി: കീഴൂർ വായനശാലാ റോഡിന് സമീപം തെങ്ങിൽ നിന്നും വീണ് ചെത്ത് കാരന് പരുക്കേറ്റു. പാലക്കാട് സ്വദേശി അജയൻ (55) ആണ് തെങ്ങിൽ നിന്നും വീണ് സാരമായ പരുക്കേറ്റു. ഇന്ന് വൈകീട്ട് 5.45 ഓടെയാണ് സംഭവം.
കീഴൂർ കള്ളുഷാപ്പിലേക്ക് കള്ള് ചെത്ത് ജോലി ചെയ്യുന്നയാളാണ് അപകടത്തിൽപെട്ടത്. വായനശാല റോഡിന് സമീപമുള്ള വീട്ടുപറമ്പിലെ തെങ്ങിൽ കയറി ഓലമെടൽ പിടിച്ചപ്പോൾ ഇളകി താഴെ വീഴുകയായിരുന്നു.
പയ്യോളിയിലെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് സാരമായ പരുക്കേറ്റതായാണ് വിവരം.




































Discussion about this post