സെക്കന്തരാബാദ്: തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു. ഗോഡൗണിലെ തൊഴിലാളികളാണ് മരണപ്പെട്ടത്. മരിച്ചവരെല്ലാം ബിഹാർ സ്വദേശികളാണ്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പറയുന്നു. സ്ഥലത്ത് അഗ്നിശമനസേന രക്ഷാപ്രവർത്തനം തുടരുകയാണ്.

സമീപത്തുള്ള ആക്രിക്കടയിലേയ്ക്കും തീ പടർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Discussion about this post