ഉത്തർപ്രദേശ്: സുൽത്താൻ പൂരിൽ യുവതി നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ അമ്മ അറസ്റ്റിൽ. ആഗ്രഹം നിറവേറുന്നതിനായി അന്ധവിശ്വാസത്തെ കൂട്ടു പിടിച്ച് കുഞ്ഞിനെ ബലി നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു . ധനൗദിഹ് ഗ്രാമത്തിൽ താമസിക്കുന്ന മഞ്ജു ദേവി(35) ആണ് കുഞ്ഞിനെ ബലി നൽകിയത്. ചട്ടുകം കൊണ്ടായിരുന്നു കൊലപ്പെടുത്തിയതെന്ന് സുൽത്താൻപൂരിലെ ഗോസൈഗഞ്ച് പൊലീസ് സൂപ്രണ്ട് സോമെൻ വർമ പറഞ്ഞു. മന്ത്രവാദിയുടെ ആവശ്യ പ്രകാരമാണ് ബലി
നൽകിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. കുട്ടിയെ കൊല്ലാൻ ഉപയോഗിച്ച ചട്ടുകവും പൊലീസ് കണ്ടെടുത്തു. കുഞ്ഞിനെ കൊല്ലാൻ സ്ത്രീയെ സ്വാധീനിച്ച തന്ത്രിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. കുട്ടിയെ ബലി നൽകാൻ നിർദേശിച്ച മന്ത്രവാദിയുമായി സ്ത്രീക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post