അമേരിക്ക : ഉറങ്ങുന്നതിനിടെ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ യുവതി കുത്തി പരുക്കേല്പിച്ചു. അമേരിക്കയിലെ ലൂയിസിയാനയിലാണ് സംഭവം. യുവതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.ശനിയാഴ്ചയാണ് സമീപത്തെ ഒരു ആശുപത്രിയിൽ നിന്ന് ആക്രമണ വിവരം പൊലീസിനെ അറിയിച്ചത്. വയറിൻ്റെ ഇടതുവശത്ത് കുത്തേറ്റ യുവാവിൻ്റെ ശ്വാസകോശത്തിനു പരുക്കുണ്ടായിരുന്നു. കാമുകി ബ്രയാന ലകോസ്റ്റാണ് തന്നെ
ആക്രമിച്ചതെന്ന് ഇയാൾ പൊലീസിനു മൊഴിനൽകി. കിടക്കയിൽ മൂത്രമൊഴിച്ചതിനായിരുന്നു ആക്രമണമെന്നും ഇയാൾ പറഞ്ഞു.കിടക്കയിൽ മൂത്രമൊഴിച്ചതോടെ യുവതി ഇയാളെ വിളിച്ചുണർത്തി മർദ്ദിക്കാൻ തുടങ്ങി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ യുവതി അടുക്കളയിലേക്കോടി കത്തിയെടുത്തുകൊണ്ട് വന്ന്
ഇയാളെ കുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇരുവരും തലേന്ന് മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് അറിയിച്ചു.ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. വഴക്കിനിടെ യുവാവ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പ്രതിരോധത്തിനായാണ് താൻ യുവാവിനെ കുത്തിയതെന്നും യുവതി പറഞ്ഞു.
Discussion about this post