മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതിക്ക് 10വര്‍ഷം തടവുംപിഴയും. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെയാണ് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്. സജികുമാര്‍ ശിക്ഷിച്ചത്. 1,07,000 രൂപ പിഴയുമടയ്ക്കണം.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടുപ്പോകുകയായിരുന്നു. മുടി പറ്റെവെട്ടി പുരുഷനെന്നു തോന്നിക്കുന്ന രീതിയിലായിരുന്നു പ്രതി വസ്ത്രം ധരിച്ചിരുന്നത്. പോലീസിന്റെ പിടിയിലായപ്പോള്‍ മാത്രമാണു പ്രതി സ്ത്രീയാണെന്ന കാര്യം പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ഒന്പതുദിവസം കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയില്‍നിന്ന് സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കിയിരുന്നു.
Discussion about this post