ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. ഇടുക്കി നെടുങ്കണ്ടത്ത് നടന്ന സംഭവത്തില്‍ ഇടക്കുഴിയില്‍ രാധാമണി(59)ക്കാണ് പരുക്കേറ്റത്. ബസ് വളവ് തിരിയവെ തുറന്ന കിടന്ന വാതിലിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു. എറണാകുളത്തേക്ക് വരുന്നതിനായി ഭര്‍ത്താവിനൊപ്പമാണ് രാധാമണി ബസില്‍ കയറിയത്.
മുന്‍വാതില്‍ വഴി ബസില്‍ കയറിയ ഇവര്‍ പിന്‍വാതിലിനടുത്തുള്ള സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വളവ് തിരിയവെ പിടിവിട്ട് തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാധാമണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
Discussion about this post