
പയ്യോളി: ഹൈക്കോടതി പോലും വിമർശിക്കപ്പെട്ട കെ. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമരം ചെയ്തവർക്കെതിരെ ചാർജ് ചെയ്ത കേസുകൾ എത്രയും വേഗം പിൻവലിക്കണമെന്നും, പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കണമെന്നും കെ. റെയിൽ വിരുദ്ധ ജനകീയ സമിതി പയ്യോളി മുൻസിപ്പൽ കമ്മിറ്റി സർക്കാറിനോട് അഭ്യർത്ഥിച്ചു.

സമിതി വടകര മേഖല കൺവീനർ സി ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

മഠത്തിൽ അബ്ദുറഹിമാൻ, ജിശേഷ് കുമാർ, എ പി കുഞ്ഞബ്ദുള്ള, ബിനീഷ് കോട്ടക്കൽ, നഗരസഭാംഗങ്ങളായ പി എം റിയാസ്, വിലാസിനി നാരങ്ങോളി, വി കെഗിരിജ, സുജല ചെത്തിൽ പ്രസംഗിച്ചു. ജനറൽ കൺവീനർ ബഷീർ മേലടി സ്വാഗതവും കൺവീനർ കെ പി സി ശുക്കൂർ നന്ദിയും പറഞ്ഞു.

ഒക്ടോബർ 8 ന് അഴിയൂരിൽ നിന്ന് ആരംഭിച്ച് കാട്ടിൽ പീടികയിൽ സമാപിക്കുന്ന ‘കിടപ്പാട സംരക്ഷണ ജാഥ’ക്ക് പയ്യോളിയിൽ നൽകുന്ന സ്വീകരണം വൻ വിജയമാക്കും.


Discussion about this post