വടകര : നവംബർ 22 ന് നടക്കുന്ന കോഴിക്കോട് കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ വടകര ഐ എൻ ടി യു സി ഓഫീസിൽ ചേർന്ന കോഴിക്കോട് ഡിസ്ട്രിക്ട് കയറ്റിറക്ക് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) വടകര താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു.
വടകര ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ ഒരു സൂപ്രണ്ടിനെ
നിയമിക്കണമെന്ന് കൺവെൻഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇ കെ രാജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് മടപ്പള്ളി മോഹനൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സിജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ പ്രകാശൻ, കെ പിവിപിൻ, എം കെ രാജേഷ്, പി ജമാൽ, കെ സലാം , എം വി സമീർ, പി കെ വിനോദൻ, ഒ കെ ദിനേശൻ, യു ബാബു എന്നിവർ പ്രസംഗിച്ചു.
Discussion about this post