കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ തോട്ടുമുക്കം കോനൂർക്കണ്ടിയിൽ കാട്ടാനയുടെ ആക്രമണം. ജനവാസ മേഖലയി ഇറങ്ങിയ കാട്ടാന വാഹനങ്ങൾ തകർക്കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥനെ അക്രമിക്കുകയും ചെയ്തു. ആറ് മണിക്കൂറുകൾക്ക് ശേഷമാണ് ആന കാട് കയറിയത്. കഴിഞ്ഞ രാത്രിയിലാണ് കാട്ടാനയുടെ
ആക്രമണം ഉണ്ടായത്. ഫുട്ബോൾ കളികണ്ട് മടങ്ങിവരികയായിരുന്ന ആളുകൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആന ആദ്യം തിരിഞ്ഞത്. വിവരമറിഞ്ഞെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ആന അക്രമിച്ചു. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ മനോജ് കുമാറിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. വിരട്ടിയോടിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ആന മനോജിനെ അക്രമിച്ചത്. നരിക്കുഴി സണ്ണിയുടെ വീടിന്
മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാട്ടാന തകർത്തു. വനാതിർത്തിയായ കോനൂർക്കണ്ടിയിൽ ഇതിന് മുൻപും കാട്ടാന ഇറങ്ങിയിട്ടുണ്ട്. ഒരു വർഷം മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ സബാൻ എന്ന കർഷകൻ മരിച്ചിരുന്നു. ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാന വ്യാപകമായ കൃഷിനാശം വരുത്തി വെയ്ക്കുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
Discussion about this post