പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിൽ ലക്ഷ്മണൻ (45) ആണ് മരണപ്പെട്ടത്. ആനയുടെ ശബ്ദം കേട്ടതിനെ തുടർന്ന് വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു
ആക്രമണം.പുലർച്ചെ അഞ്ച് മണിയോടെയാണ് ലക്ഷ്മണന് നേരെ ആക്രമണം ഉണ്ടായത്. ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ടായിരുന്നു. നാലുമാസത്തിനിടയിൽ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ വ്യക്തിയാണ് ലക്ഷ്മണൻ.
Discussion about this post