മലപ്പുറം കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം പാലേമാട് മുല്ലപ്പടി സ്വദേശി മുണ്ടശ്ശേരി ബീരാൻ (52) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെയാണ് വീട്ടിൽ നിന്നും വനം വകുപ്പ് പിടികൂടിയത്.
പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീരാനും മറ്റ് എട്ടു പേരുമടങ്ങിയ സംഘം 2021 ഒക്ടോബറിലാണ് കാട്ടുപോത്തിനെ പിടിച്ചത്. മറ്റ് 8 പ്രതികളെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു.
Discussion about this post