
ഉപയോക്താക്കൾക്ക് ടാസ്കുകൾ ലളിതമാക്കുന്നതിന്റെ ഭാഗമായി വാട്സ് അപ് പുതിയ പരിഷ്‌കാരങ്ങൾ തുടരുകയാണ്. അയച്ച മെസേജ് ഒരു മണിക്കൂർ കഴിഞ്ഞാൽ ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല എന്നത് ഒട്ടുമിക്ക വാട്സ് ആപ് ഉപയോക്താക്കളും നേരിട്ട വലിയ ഒരു ബുദ്ധിമുട്ടായിരുന്നു. ഗ്രൂപ്പുകളിൽ അംഗങ്ങളുടെ ആരുടെയെങ്കിലും കയ്യിൽ നിന്ന് അറിയാതെ മെസ്സേജ് ചെയ്തു പോയാൽ പിന്നീട് അത് വലിയ പ്രശ്നങ്ങളിലേക്ക് വഴി വെക്കുകയും കേസ് ആവുകയും ഒക്കെ ചെയ്ത പല അനുഭവങ്ങളും നമുക്ക് മുമ്പിലുണ്ട്.

എന്നാൽ വാട്സ് ആപ് പുതിയ പതിപ്പുകളിൽ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാനുള്ള സമയം 1മണിക്കൂർ 6 മിനിറ്റിൽ നിന്നും 60 മണിക്കൂർ ആയി ഉയർത്തിയിട്ടുണ്ട്. അതായത് രണ്ട് ദിവസവും 12 മണിക്കൂറുമായി വർദ്ധിപ്പിച്ചു എന്ന് സാരം. സന്ദേശം ഇല്ലാതാക്കിയ ശേഷം, ഉപയോക്താക്കൾക്ക് “ഈ സന്ദേശം ഇല്ലാതാക്കി” എന്ന അറിയിപ്പ് ലഭിക്കുകയും ചെയ്യും. വാട്സ് ആപ് പുതിയ പതിപ്പായ ബീറ്റാ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം തുടക്കത്തിൽ ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ വാട്സ് ആപ്പിൽ ഈ സൗകര്യം ലഭ്യമാക്കാവുന്നില്ലെങ്കിൽ വാട്സ് അപ് അപ്‌ഡേറ്റ് ചെയ്ത് സൗകര്യം ലഭ്യമാക്കാവുന്നതാണ്.



































Discussion about this post