ന്യൂഡല്‍ഹി: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ ഒരു വ്യാജ പതിപ്പ് ആളുകളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജനപ്രിയമായ ജിബി വാട്സാപ്പ് എന്ന വാട്സാപ്പിന്റെ തേഡ്പാര്‍ട്ടി ക്ലോണ്‍ പതിപ്പാണ് വലിയ അളവിലുള്ള ആന്‍ഡ്രോയിഡ് സ്പൈ വെയറുകള്‍ കണ്ടെത്തുന്നതിന് വഴിവെച്ചത്.
ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഉപഭോക്താക്കളെ നിരീക്ഷിക്കാനുള്ള പലവിധ കഴിവുകളുണ്ടാവും. വീഡിയോ പകര്‍ത്താനും ശബ്ദം റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. വാട്സാപ്പിന്റെ ഈ പകര്‍പ്പ് ഗൂഗിള്‍ പ്ലേ യില്‍ ലഭ്യമല്ല. മറ്റ് പല വെബ്സൈറ്റുകളിലും ഇത് ലഭ്യമാണ്.
Discussion about this post