നാദാപുരം: വെല്‍ഡിംഗ് ജോലിക്കിടെ വീട് കത്തി നശിച്ചു. വേദ കൃഷ്ണ ആയുര്‍വേദ ഷോപ്പുടമ ജയപ്രകാശ് ബാബുവിന്റെ ചേലക്കാടുള്ള വീടാണ് അഗ്നിക്കിരയായത്. മുകള്‍ ഭാഗത്തെ മൂന്നു കിടപ്പ് മുറികള്‍ പൂര്‍ണമായി കത്തി നശിച്ചു. വൈകുന്നേരം 6.30 ഓടെയാണ് സംഭവം.
അടുക്കള ഭാഗത്തോട് ചേര്‍ന്ന് എസിപി നിര്‍മാണത്തിന് വേണ്ടി വെല്‍ഡിംഗ് ജോലി ചെയ്യുന്നതിനിടയിലാണ് തീപ്പിടിത്തം ഉണ്ടായത്. ആയൂര്‍വേദ മരുന്ന് നിര്‍മാണശാലയും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. അഗ്നിബാധ ഉണ്ടായ ഉടന്‍ ജയപ്രകാശ് ബാബുവിന്റെ ഭാര്യയും മക്കളും പുറത്തേക്കിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. നാദാപുരം ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി.
Discussion about this post