പയ്യോളി: മുനിസിപ്പൽ പരിധിയിൽ യൂത്ത് ലീഗിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നുമുതൽ 30 വരെ നടക്കുന്ന ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി വിവിധ പാർട്ടികളിൽ നിന്നും മുസ്ലിം ലീഗിലേക്ക് എത്തിയവർക്ക് ലീഗ് ഓഫീസ് പരിസരത്ത് സ്വീകരണം നൽകി.

മുസ്ലിം ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
എസ് കെ സമീർ അദ്ധ്യക്ഷത വഹിച്ചു. സി പി സദക്കത്തുള്ള, പി എം റിയാസ്, കെ പി സി ഷുക്കൂർ, സവാദ് വയരോളി, മൻസൂർ മൂരാട്, ശക്ഷ കോട്ടക്കൽ, സി എം മുനീർ പ്രസംഗിച്ചു. എ വി സക്കരിയ സ്വാഗതവും സുഫാദ് പി കെ നന്ദിയും പറഞ്ഞു.







































Discussion about this post