തുറയൂർ: ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കുന്നതിനായി തുറയൂരിലെ സോഷ്യലിസ്റ്റുകൾ സമാഹരിച്ച തുക കൈമാറി. 76 പേരിൽ നിന്നായി സമാഹരിച്ച 51,351/- രൂപയാണ് രാഷ്ട്രീയ ജനതാദൾ പേരാമ്പ്ര മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് പി മോണിഷക്ക് കൈമാറിയത്.
തുറയൂർ അജീഷ് കൊടക്കാട് സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ടി എം രാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി ഡി പ്രകാശൻ, എൻ എം അഷറഫ്, വള്ളിൽ പ്രഭാകരൻ, മുണ്ടാളി ദാമോദരൻ പ്രസംഗിച്ചു. ഒ എം സതീശൻ സ്വാഗതവും അനിത ചാമക്കാലയിൽ നന്ദിയും പറഞ്ഞു
Discussion about this post