പയ്യോളി: വേനലിൽ വലയുന്ന പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കുമായി കുടിവെള്ളം ഒരുക്കുന്ന ‘പരിസ്ഥിതി പയ്യോളി’യുടെ ‘കിളികൾക്ക് കുടിനീർ’ പദ്ധതിക്ക് തുടക്കമായി. മൂരാട് താഴെ കളരി യു പി സ്കൂളിൽ നഗരസഭാധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം നിർവഹിച്ചു.
പരിസ്ഥിതി പയ്യോളിയുടെ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ ടി സിന്ധു മുഖ്യാതിഥി ആയി. ‘ഒരു ക്ലാസ് ഒരു മരം’ പദ്ധതിയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എം ഹൈറുന്നിസ ആദ്യ വൃക്ഷത്തൈ നട്ടു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമുവൃക്ഷത്തൈ വിതരണം ചെയ്തു.
സെക്രട്ടറി വിജയൻ പെരിങ്ങാട് പദ്ധതി വിശദീകരിച്ചു. ഹംസ കാട്ടു കണ്ടി മാജിക് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് വി കെ സലിം, പ്രധാനാധ്യാപകൻ ഡി സജിത്ത്, മുസിദ്ദിക്, രാജൻ കൊളാവിപ്പാലം, എൻ കെ ശശി, സ്കൂൾ ലീഡർ ഭരത് ബോബൻ, കെ ടി കണ്ണൻ, സബീഷ് കുന്നങ്ങോത്ത്, സതീശൻ മൂരാട്, കെ പി വഹാബ്, ഇരിങ്ങൽ അനിൽകുമാർ, പ്രദീപ് കണിയാറിക്കൽ പ്രസംഗിച്ചു.
മറ്റ് സ്കൂളുകളിലും പൊതു ഇടങ്ങളിലും വീടുകളിലും കിളികൾക്ക് കുടിനീർ ഒരുക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.






































Discussion about this post