കോഴിക്കോട്: മലാപ്പറമ്പ് – ചേവരമ്പലം റോഡിൽ വൻ ഗർത്തം. പൈപ്പ് പൊട്ടിയാണ് റോഡിന്റെ നടുക്ക് ഗർത്തം ഉണ്ടായത്. റോഡിന്റെ പാതി ഭാഗം തകർന്ന് വെള്ളം തൊട്ടടുത്ത വീടുകളിലേക്കും ഒഴുകിയെത്തി.
കടകളിലും വെള്ളം കയറി. രാവിലെ 9 മണിയോടെയാണ് ഗർത്തം ഉണ്ടായത്. നൂറ് കണക്കിന് വാഹനം കടന്നുപോകുന്ന റോഡിലാണ് ഗർത്തം.
വലിയ ഗർത്തം ഉണ്ടായിട്ടും വാഹനങ്ങൾ റോഡിന്റെ ഇരു സൈഡുകളിൽ കൂടി കടന്നുപോകുന്നു. അപകട സാധ്യത ഉള്ളതിനാൽ ഗതാഗത നിയന്ത്രണം വേണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Discussion about this post