വാഷിംഗ്ടൺ ഡിസി: ബ്രെഡ് നിര്‍മാണയന്ത്രം വൃത്തിയാക്കുന്നതിനിടെ മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. വെര്‍ജീനിയ ലോപ്പസ്(44) ആണ് മരിച്ചത്. അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലെ സെല്മയിലുള്ള അസ്ടെക്കാ മാര്‍ക്കറ്റില്‍ വച്ചാണ് സംഭവം.
പൊലീസും രക്ഷാപ്രവര്‍ത്തകരും ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് വെര്ജീനയെ പുറത്തെടുത്തത്. ഡ്യൂക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ദിവസങ്ങള്‍ക്കു മുന്‍പ് ബിബ്യാന അരെല്ലാനൊ എന്ന 22-കാരിയും സമാനമായ രീതിയില്‍ നോര്‍ത്ത് കരോലീനയില്‍ മരിച്ചിരുന്നു.
Discussion about this post