കൊയിലാണ്ടി: ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ബൈപ്പാസ് നിർമ്മാണ കരാർ ഏറ്റെടുത്ത വഗാഡ് കമ്പനി ലേബർ ക്യാമ്പിലെ ശുചിമുറി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. നന്തി പൊന്നാട്ടിൽ ഭാഗത്ത് ഒഴുക്ക് വെള്ളത്തിൽ തള്ളുന്നത് തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതോടെ തടഞ്ഞു. തുടർന്ന്
മൂടാടി ചാലിൽ ഭാഗത്ത് വിശാലമായ വയലിലേക്ക് ശുചി മുറി മാലിന്യം ഒഴുക്കുന്നതും പരിസരവാസികൾ തടഞ്ഞതോടെ പ്രശ്നമായി. ഇതോടെ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, പപ്പൻ മൂടാടി, അസി. സെക്രട്ടറി ടി ഗിരീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സി കെ ഷീന, ജെ എച്ച് ഐമാരായ പി രതീഷ്, എം പി ഷനോജ്, തുടങ്ങിയവർ സ്ഥലത്തെത്തി.
സംഭവത്തെ തുടർന്ന് ലോറിയും, ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു, എസ് ഐ ബാബുരാജിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. നന്തി ലേബർ ക്യാമ്പിൽ കഴിഞ്ഞ മാസം ഉണ്ടായ മാലിന്യ പ്രശ്നം ജില്ലാ കലക്ടർ ഇടപ്പെട്ടാണ് പരിഹരിച്ചത്.
Discussion about this post