കൊയിലാണ്ടി: വയോധിക കിണറിൽ വീണ് മരിച്ചു. കൊയിലാണ്ടി പറമ്പിൻ മുകളിൽ തിരുത്തിയിട് കോളോറത്ത് വത്സല(65) ആണ് വീടിന് സമീപത്തെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ് മരിച്ചത്. ഇന്ന് രാവിലെ 5.30 യോടെയാണ് സംഭവം.
വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഗ്രേഡ് എ എസ് ടി ഒ പി കെ ബാബുവിൻ്റെ നേതൃത്വത്തിൽ സ്ത്രീയെ കരക്കെത്തിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എഫ് ആർ ഒ മാരായ ജാഹിർ, ഇ എം നിധിപ്രസാദ്, എം ലിനീഷ്, കെ എം സനൽരാജ്, കെ ഷാജു, സുജിത്ത്, ഹോം ഗാർഡുമാരായ ഓംപ്രകാശ്, കെ പി രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Discussion about this post