
വടകര: ദേശീയപാത വികസനത്തിൽ മൂരാട് മുതൽ കരിമ്പനപാലം വരെയുള്ള പ്രദേശത്തെ ജനങ്ങളുടെ യാത്രാപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു കേന്ദ്രങ്ങളിൽ സമരജ്വാല നടത്തി. പാലയാട് നട, പാലോളിപാലം, കോട്ടക്കടവ് എന്നിവിടങ്ങളിലാണ് സമരം നടന്നത്. പാലയാട്‌നടയിൽ സമരസമിതി ജില്ലാ കൺവീനർ എ ടി മഹേഷ് ഉദ്ഘാടനം ചെയ്തു.

നല്ലാടത്ത് രാഘവൻ അധ്യക്ഷത വഹിച്ചു. പി കെ സിന്ധു, പി ഫൗസിയ പ്രസംഗിച്ചു. പി രജനി പ്രതിജ്ഞ ചൊല്ലികൊടുത്തു.
പാലോളി പാലത്ത് ജെ എൻ എം മുൻ പ്രിൻസിപ്പൽ സത്യനാഥൻ ഉദ്ഘാടനം ചെയ്തു. എ വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഇ കെ വത്സരാജ്, സജിത മണലിൽ പ്രസംഗിച്ചു. ഫിദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോട്ടക്കടവിൽ നടന്ന സമര ജ്വാല മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ടി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ശശിധരൻ കരിമ്പനപാലം അധ്യക്ഷത വഹിച്ചു. വി കെ അസീസ്, കെ അബ്ദുല്ല പ്രസംഗിച്ചു. ടി രജീന പ്രതിജ്ഞ ചൊല്ലികൊടുത്തു.

ദേശീയപാതയിൽ പ്രദേശത്തെ ജനങ്ങൾക്ക് അടിപ്പാതയോ മേൽപാതയോ അനുവദിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് സമരസമിതി അറിയിച്ചു.

Discussion about this post