പയ്യോളി: വോളിവേഴ്സ് കോട്ടക്കൽ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സീനിയർ പുരുഷ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് -2026 ന് ഇന്ന് തുടക്കമാവും. രാത്രി 7 ന് പയ്യോളി നഗരസഭാധ്യക്ഷ എൻ സാഹിറ വോളി മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടന ദിനത്തിൽ രണ്ട് മത്സരങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ സായി കോഴിക്കോടും ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോടും ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തിൽ ഐ പി എം വടകരയും വോളി ഫ്രൻ്റ്സ് പയിമ്പ്രയുമാണ് ഏറ്റുമുട്ടുക.
കോട്ടക്കൽ അമ്പാടി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ 20, 21, 22, 23, 24 തിയ്യതികളിലായി നടക്കുന്ന വോളി മേളയിൽ ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.






































Discussion about this post