കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.

എംബാം ചെയ്തതിനാല്‍ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല. അതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മൃതദേഹം പുറത്തെടുക്കാനായി താമരശ്ശേരി ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

അതേസമയം, റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് റിഫയുടെ കുടുംബം. കള്‍ ആത്മഹത്യ ചെയ്യുമെന്ന് തങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും മകള്‍ക്ക് മറ്റെന്തോ സംഭവിച്ചതാണെന്ന് സംശയിക്കുന്നതായും കുടുംബം പറഞ്ഞു. മകളുടെ മരണത്തിലെ സത്യം പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ പുറത്തുവരുമെന്നും പൊലീസ് അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരാണെന്നും റിഫയുടെ മാതാപിതാക്കള്‍ പറയുന്നു.





































Discussion about this post