കോഴിക്കോട്: അന്തരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ഉദ്യോഗസ്ഥ സംഘം മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. പാവാണ്ടൂര് ജുമാ മജിസ്ദില് നിന്നാണ് മൃതദേഹം പുറത്തെടുക്കുക.
തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്ജന്മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. കഴിഞ്ഞ ദിവസം ആര്.ഡി.ഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു.
റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കാക്കൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസന്വേഷത്തിന്റെ ഭാഗമായാണ് നടപടി.
Discussion about this post