കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ടു ശബ്ദ സന്ദേശം പുറത്തായതോടെ സംഭവത്തിലെ ദുരൂഹത ഏറുന്നു. ഫ്ളാറ്റ് പങ്കിട്ടു താമസിക്കുന്ന ജംഷാദ് എന്നയാളെ കുറിച്ച് റിഫ കുടുംബത്തിലെ മറ്റൊരാള്‍ക്ക് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്. ഇതോടെ മരണത്തിലേക്കു നയിച്ച കാരണത്തെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമായി തുടരാനാണ് തീരുമാനം.
റിഫയും ഭര്‍ത്താവ് മെഹ്നാസും മറ്റു ബന്ധുക്കളോടൊപ്പം ഫ്ളാറ്റ് പങ്കിട്ടാണു താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാള്‍ക്കെതിരെയുള്ള ആരോപണങ്ങളാണ് ശബ്ദ സന്ദേശത്തിലുള്ളത്. “ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും എന്തെങ്കിലും തോന്നും. ഞാന്‍ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോള്‍ മെഹ്നു പോയിരിക്കുന്നു.
എനിക്കു നല്ല ദേഷ്യം വന്നു. പുലര്‍ച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആര്‍ക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല’എന്നാണ് റിഫ വോയ്സ് മെസേജില്‍ പറയുന്നത്.
Discussion about this post