കൊയിലാണ്ടി: കൊല്ലം വിയ്യൂർ വിഷ്ണു ക്ഷേത്ര ആറാട്ടുത്സവത്തിന് കൊടിയേറി. തുടർന്ന് തിരുവാതിരക്കളി നടന്നു. ഉത്സവം 11ന് വെള്ളിയാഴ്ച സമാപിക്കും.
ഇന്ന് വിശേഷാൽ പൂജകൾ, സ്വാമിനി ശിവാനന്ദപുരിയുടെ ആത്മീയപ്രഭാഷണം, ശ്രീഭൂതബലി. ആറിന് ഞായറാഴ്ച മുചുകുന്ന് പത്മനാഭൻ്റ ഓട്ടംതുള്ളൽ, കാഴ്ചശീവേലി ഏഴിന് തിങ്കളാഴ്ച കാഴ്ചശീവേലി, പ്രശാന്ത് നരയംകുളത്തിൻ്റെ ആത്മീയ പ്രഭാഷണം, എട്ടിന് ചൊവ്വാഴ്ച ഇരട്ട തായമ്പക, ഒൻമ്പത് ബുധനാഴ്ച പാണി കൊട്ടൽ, ഉത്സവബലി, പൊതുജന വിയ്യൂരപ്പൻ കാഴ്ചവരവ്, രാത്രി ഊരുചുറ്റൽ, പത്ത് വ്യാഴാഴ്ച കുടവരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പള്ളിക്കുറുപ്പ് പതിനൊന്ന് വെള്ളിയാഴ്ച കണികാണൽ, ആറാട്ടെഴുന്നള്ളിപ്പ്, കുളിച്ചാറാട്ട് തുടർന്ന് കൊടിയിറക്കി കലശാഭിഷേകത്തിനു ശേഷം ശ്രീഭൂതബലിയോടെ ഉത്സവം സമാപിക്കും.
Discussion about this post