തിരുവനന്തപുരം: വിതുര ആദിവാസി കോളനിയിൽ വീണ്ടും പെൺകുട്ടികൾ പീഡനത്തിനിരയായി. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത സഹോദരികളായ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് വിനോദ്, ശരത് എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു.
മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് കുടുംബസുഹൃത്തായ ഒന്നാം പ്രതി വിനോദ് മൂത്ത പെൺകുട്ടിയെ വനത്തിനുള്ളിൽ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇളയ കുട്ടിയെ ശരത്തും പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം വീണ്ടും വിനോദ് പതിനാറുകാരിയെ ഭീഷണിപ്പെടുത്തി വാഹനത്തിൽ തട്ടിക്കൊണ്ടുപോയി വാടകവീട്ടിൽ വച്ച് പീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസ് കണ്ടെത്തിയത്.
Discussion about this post