കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിൽ നിർത്തിവെച്ച, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്. 2022 മാര്‍ച്ച് 20 മുതല്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് 20 മുതല്‍ 3 മാസത്തെ കാലാവധിയുള്ള വിസിറ്റ് വിസകളാണ് കുവൈത്ത് അനുവദിക്കുന്നത്. വിസ ലഭിക്കുന്ന നടപടി ക്രമങ്ങള്‍ സുഗമമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും കൃത്യമായി ഹാജരാക്കാന്‍ അധികൃതര്‍ അപേക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയയാണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post