കൊച്ചി: നടന് വിനായകന്റെ മീടു പരാമര്‍ശത്തിനെതിരെ നടി നവ്യ നായർ. തെറ്റായിപ്പോയെന്നും വിവാദ പര്ശമര്ശങ്ങള് ബുദ്ധിമുട്ടുണ്ടാക്കിയെന്നും നടി പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ താനും ക്രൂശിക്കപ്പെട്ടു. അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഒരു പുരുഷന് പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നത്. അന്നുണ്ടായ മുഴുവന്‍ സംഭവത്തിനും താന്‍ ക്ഷമ ചോദിക്കുന്നുവെന്നും നവ്യ നായര്‍ പറഞ്ഞു.
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമർശം ഉണ്ടായത്. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകൻ പറഞ്ഞത്.
Discussion about this post